ഇ.പി-ജാവഡേക്കർ കൂടിക്കാഴ്ച അടഞ്ഞ അധ്യായമല്ല: എം.കെ മുനീർ




കോഴിക്കോട്: ഇ.പി ജയരാജൻ-ജാവഡേക്കർ കൂടിക്കാഴ്ച അടഞ്ഞ അധ്യായമല്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ. ആദ്യമായി മാധ്യമങ്ങളുടെ മുമ്പിൽ ജാവഡേക്കറെ കണ്ടെന്ന് പറഞ്ഞത് ഇ.പി ജയരാജനാണ്. മുഖ്യമന്ത്രി പിണറായി വിജയനും ഇ.പി ജയരാജനും എന്തിന് ജാവഡേക്കറെ കണ്ടു എന്നതിന് ഉത്തരം പറയണം. ജാവഡേക്കറെ കണ്ടതിന്റെ പേരിൽ ഇ.പിയെ പുറത്താക്കിയാൽ മറ്റു പല കാര്യങ്ങളും പുറത്ത് വരും. എം കെ മുനീർ  പറഞ്ഞു.

വടകരയിൽ വർഗീയ ധ്രുവീകരണം നടത്തിയത് സി.പി.എമ്മാണ്. ഷാഫി പറമ്പിൽ വന്നിറങ്ങിയ മുതൽ ഈ അക്രമണമുണ്ടായി. പരാജയം ഉണ്ടാവുമെന്നറിയുന്നതിനാൽ വർഗീയമായാണ് ജയിച്ചതെന്ന് കാണിക്കാനാണ് സി.പി.എം ശ്രമമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

0 Comments