ആറളം ഫാമിൽ വീണ്ടും വീടിനുനേരെ കാട്ടാനയുടെ അക്രമം

 


ഇരിട്ടി: ആറളം പുനരധിവാസമേഖലയിൽ വീടിനു നേരെ വീണ്ടും കാട്ടാനയുടെ അക്രമം. ആറളം ഫാം പത്താം ബ്ലോക്കിൽ താളിപ്പാറയിലെ ഷിജുവിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. ആന വീടിന്റെ ശൗചാലയം തകർത്തു. വീടിന്റെ ചുമരിലും വിള്ളൽ വീണിട്ടുണ്ട്. ഒരാഴ്ചക്കിടയിൽ ആറളം ഫാമിൽ വീടിനു നേരെ കാട്ടാന നടത്തുന്ന രണ്ടാമത്തെ ആക്രമണമാണ് ഇത്. 

നാലുദിവസം മുൻപ് ആറളം ഫാമിലെ പത്താം ബ്ലോക്കിൽ തന്നെ ആനമുക്കിലെ രമയുടെ വീടിന്റെ അടുക്കള ഭാഗവും കാട്ടാന തകർത്തിരുന്നു. വീടുകൾക്ക് നേരെ അക്രമം നടത്തുമ്പോൾ വീട്ടിലുള്ളവർ ആനകൾക്ക് മുന്നിൽ നിന്നും തലനാരിഴക്കാണ് രക്ഷപ്പെടുന്നത്.

Post a Comment

0 Comments