തരുവണ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു



തരുവണ:  തരുവണ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഇരിപ്പത്തിയൊന്നു വിദ്യാർത്ഥികളെയും അവരുടെ വീടുകളിൽ പോയാണ് അനുമോദിച്ചത്. തരുവണ ശാഖ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഉസ്മാൻ പള്ളിയാൽ, ശാഖ ഭാരവാഹികളായ മുഹമ്മദ്‌ ആരാം, പുതിയാണ്ടി മമ്മൂട്ടി മാഷ്, ശാഖ യൂത്ത് ലീഗ് സെക്രട്ടറി വി അബ്ദുള്ള, എം.എസ്.എഫ് ഭാരവാഹികളായ പി സുഹൈൽ, ഷാഹിൻ ചാത്തോത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments