ഇരിട്ടി: ആറളം ഫാം ഭൂഅവകാശ പ്രക്ഷോഭത്തിന്റെ പതിനെട്ടാം വാർഷികവും, മുത്തപ്പൻ വെള്ളാട്ടവും, ഗോത്ര പൂജയും ആദിവാസി ഗോത്ര ജനസഭയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സാംസ്കാരിക സമ്മേളനം സജിവ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡണ്ട് ശ്രീരാമൻ കൊയ്യോൻ അദ്ധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വേലായുധൻ മുഖ്യഭാഷണം നടത്തി. തോമസ് കളപ്പുര, പി.കെ. കരുണാകരൻ, ടി.സി . കുഞ്ഞിരാമൻ, കെ.സതീശൻ എന്നിവർ സംസാരിച്ചു

0 Comments