വെള്ളമുണ്ട പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ആരംഭിച്ചു

വെള്ളമുണ്ട:രണ്ടാം സീസൺ വെള്ളമുണ്ട പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ്  ജി.എം.എച്ച്‌.എസ്.എസ്  ഗ്രൗണ്ടിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സുജീഷ് കെ അധ്യക്ഷത വഹിച്ചു. സുരേഷ് കൊടുവാറ്റിൽ, ധനേഷ് കെ, ജിബിൻ ജോർജ്, അലി എ തുടങ്ങിയവർ പങ്കെടുത്തു.

കോക്കടവ്  ഫ്ലായിം ബോയ്സ് ക്രിക്കറ്റ് ക്ലബിന്റെയും, കള്ളംവെട്ടി ബ്ലാക്ക് ബോയ്സ് ക്രിക്കറ്റ് ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ്  വെള്ളമുണ്ട പ്രീമിയർ ക്രിക്കറ്റ്‌ ലീഗ് സംഘടിപ്പിക്കുന്നത്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റിൽ ജില്ലയിലെ പത്തോളം വരുന്ന പ്രമുഖ ടീമുകൾ പങ്കെടുക്കും.



Post a Comment

0 Comments