യുഎഇയിൽ നിന്നുളള കൂടുതൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി




കണ്ണൂർ:യുഎഇയിൽ നിന്നുളള കൂടുതൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. വ്യാഴം വെളളി ശനി തിങ്കൾ ദിവസങ്ങളിൽ പുറപ്പെടേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്. ഇന്ന് പുറപ്പെടേണ്ട അൽഐൻ – കോഴിക്കോട് വിമാനം, വെളളിയാഴ്ച പുറപ്പെടേണ്ട റാസൽഖൈമ – കണ്ണൂർ വിമാനം, ശനിയാഴ്ച പുറപ്പെടേണ്ട റാസൽഖൈമ- കോഴിക്കോട്, അബുദാബി – കണ്ണൂർ വിമാനങ്ങൾ, തിങ്കളാഴ്ച പുറപ്പെടേണ്ട ഷാർജ – കണ്ണൂർ, അബുദാബി- കണ്ണൂർ, ദുബായ്-കോഴിക്കോട് വിമാനങ്ങളാണ് റദ്ദാക്കിയത്.


Post a Comment

0 Comments