വിമാനത്തിൽ നിന്ന് കടലിൽ ചാടുമെന്ന് ഭീഷണി; കണ്ണൂർ സ്വദേശി അറസ്റ്റിൽ




ന്യൂഡൽഹി: വിമാനത്തിൽ വെച്ച് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ മലയാളി അറസ്റ്റിൽ. കണ്ണൂർ സ്വദേശി മുഹമ്മദ് ബി സിയാണ് പിടിയിലായത്. ദുബായ്- മംഗളൂരു എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ മെയ് 8-നായിരുന്നു സംഭവം. വിമാനത്തിൽ നിന്ന് കടലിലേക്ക് ചാടുമെന്നും ക്രൂ അം​ഗങ്ങളെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.

ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് വിമാനം മംഗളൂരുവിൽ ലാൻഡ് ചെയ്തതിന് പിന്നാലെ എയർപോർട്ട് സെക്യൂരിറ്റി അധികൃതർ മുഹമ്മദിനെ പിടികൂടി പൊലീസിന് കൈമാറി. എയർ ഇന്ത്യ എക്‌സ്പ്രസ് സെക്യൂരിറ്റി കോ-ഓർഡിനേറ്റർ സിദ്ധാർത്ഥ ദാസിന്റെ പരാതിയിലാണ് അറസ്റ്റ്,.

Post a Comment

0 Comments