ഇന്ന് ദേശീയ തൊഴിലാളി ദിനം. തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് ഓര്‍മിപ്പിക്കുന്ന ദിനമായാണ് മെയ് ദിനം കൊണ്ടാടുന്നത്. എട്ടു മണിക്കൂര്‍ തൊഴില്‍ സമയം അംഗീകരിച്ചതിനെതുടര്‍ന്ന് അതിന്റെ സ്മരണയ്ക്കായാണ് മെയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉണ്ടായത്. എണ്‍പതോളം രാജ്യങ്ങളില്‍ മെയ് ദിനം പൊതുഅവധിയാണ്. 1890 മുതലാണ് ലോക തൊഴിലാളി ദിനമായി മെയ് ഒന്ന് ആചരിക്കപ്പെട്ടു തുടങ്ങിയത്.
1886ല്‍ ഷിക്കാഗോയില്‍ ഉണ്ടായ ഹേമാര്‍ക്കറ്റ് കൂട്ടക്കൊലയുടെ ഓര്‍മപുതുക്കലാണ് ലോക തൊഴിലാളി ദിനം. തൊഴിലാളികള്‍ കൊടിയ ചൂഷണത്തിന് ഇരയാക്കപ്പെട്ടിരുന്ന അക്കാലത്ത് എട്ടുമണിക്കൂര്‍ ജോലി സമയം എന്ന ആവശ്യവുമായി സമരം ചെയ്തവരെ പൊലീസ് ക്രൂരമായി വെടിവച്ചു. ഒരുപാടുപേര്‍ക്കു ജീവന്‍ നഷ്ടമായി.
ഇംഗ്ലണ്ടിലെയും ഫ്രാന്‍സിലെയും മറ്റും നിയമസഭാംഗങ്ങളും സാമൂഹിക പ്രവര്‍ത്തകരും തൊഴില്‍നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തി. അങ്ങനെ സംഘടനാവകാശത്തിനും ജോലിസമയം എട്ടു മണിക്കൂറാക്കുന്നതിനും നിയമം വന്നു. രാത്രിയില്‍ സ്ത്രീകള്‍ ജോലി ചെയ്യേണ്ടെന്നും തീരുമാനമായി.
1875-ലാണ് ഇന്ത്യയില്‍ ഒരു ഫാക്ടറി കമ്മിഷന്‍ വന്നത്. വക്കീല്‍ വേലയും അധ്യാപനവും മാനസികമായ തൊഴിലുകളാണെങ്കില്‍ ഫാക്ടറികളിലേതു കായികമാണ്. 1889ല്‍ പാരിസില്‍ കൂടിയ രാജ്യാന്തര സോഷ്യലിസ്റ്റ് കോണ്‍ഗ്രസാണ് മെയ് ഒന്ന് ലോക തൊഴിലാളിദിനമായി ആചരിക്കണമെന്നും അന്ന് അവധിയായിരിക്കണമെന്നും നിര്‍ദേശിച്ചത്. മെയ് ദിന റാലികളും മറ്റു പരിപാടികളും ലോകമെങ്ങും നടത്തുന്നു.
0 Comments