വിശ്രമമുറി നവീകരണം നടപ്പാക്കിയില്ല; പ്ലാറ്റ്ഫോമിൽ കിടന്ന് സമരം ചെയ്ത് ടിടിഇമാർ

 


ഷൊർണൂർ: വിശ്രമമുറി നവീകരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ടിടിഇമാർ സമരത്തിൽ. ഒലവക്കോട്, ഷൊർണൂർ, മംഗലാപുരം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമിൽ കിടന്നാണ് ടിടിഇമാർ സമരം ചെയ്യുന്നത്. വിശ്രമുറികൾ നവീകരിക്കണമെന്ന് റെയിൽവേ ബോർഡ് നിർദ്ദേശം ഉണ്ടായിട്ടും ഡിവിഷനുകൾ പാലിക്കുന്നില്ല എന്നാണ് ആക്ഷേപം.

സംയുക്ത ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം. വിശ്രമമുറികളിൽ കുടിവെള്ളം, കാൻ്റീൻ എന്നിവ ഉറപ്പാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. വനിതാ ടിടിഇമാർക്കായി പ്രത്യേക വിശ്രമമുറി വേണമെന്നും ആവശ്യമുണ്ട്.

Post a Comment

0 Comments