കോഴിക്കോട് നിന്ന് ലഡാക്കിലേക്ക് ഇന്ത്യന്‍ റെയില്‍വേ പാക്കേജ്; നുബ്ര താഴ്‌വരയില്‍ താമസിക്കാം



ഇന്ത്യയിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളില്‍ ഒന്നാണ് ലഡാക്ക്. ഓണം അവധിക്കാലത്ത് ലഡാക്കിലേക്ക് ഒരു ട്രിപ്പ് പോയാലോ? അതും രാജ്യത്തിന്റെ പ്രിയപ്പെട്ട ട്രാവല്‍ ഏജന്‍സിയായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ.ആര്‍..ടി.സിസി)യുടെ കൂടെ! ഹിമാലയന്‍ പര്‍വതങ്ങളും നുബ്രാ വാലിയും ഷാം വാലിയും ഇന്ത്യയുടെ അവസാനത്തെ ഗ്രാമങ്ങളുമെല്ലാം കണ്ട് സ്വപ്‌ന തുല്യമായ ഒരു യാത്ര...

ഐ.ആര്‍.സി.ടി.സിയുടെ ലൈവ്‌ലി ലേ ലഡാക്ക് പാക്കേജിലാണ് ഈ അവസരമുള്ളത്. ഹിമാലയന്‍ താഴ്‌വാരങ്ങളുടെ സൗന്ദര്യം പൂര്‍ണമായും ആസ്വദിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഈ പാക്കേജ് ഒരുക്കിയിട്ടുള്ളത്. ഏഴ് രാത്രിയും എട്ട് പകലുകളും നീണ്ടുനില്‍ക്കുന്ന പാക്കേജ് സെപ്തംബര്‍ 13 ന് കോഴിക്കോട് നിന്നാണ് ആരംഭിക്കുന്നത്. വാരാന്ത്യവും ഓണം അവധികളുമൊക്കെയുള്ളതിനാല്‍ ഏറെ ദിവസം ലീവെടുക്കാതെ ഈ യാത്രയ്ക്ക് പോയിവരാനാകും.

സെപ്തംബര്‍ 13 വെള്ളിയാഴ്ച കോഴിക്കോട് നിന്ന് വിമാനമാര്‍ഗമാണ് ലഡാക്കിലെത്തുക. ലഡാക്കിലെ ഓക്‌സിജന്‍ നിലയുമായി പൊരുത്തപ്പെടേണ്ടതിനാല്‍ ആദ്യത്തെ ദിവസം വിശ്രമമായിരിക്കും. വൈകിട്ടോടുകൂടെ ലേ മാര്‍ക്കറ്റ് സന്ദര്‍ശിക്കും. മൂന്നാം ദിവസം ശ്രീനഗര്‍-ലേ ഹൈവേയില്‍ കാഴ്ചകള്‍ കാണാനായി പോകും. ശാന്തി സ്തൂപം, ലേ കൊട്ടാരം, ഗുരുദ്വാര, മാഗ്നറ്റിക്ക് ഹില്‍ എന്നിവ സന്ദര്‍ശിക്കും.

നാലാം ദിവസം കര്‍ദുംഗ്ലാ പാസ് വഴി നുബ്രാ താഴ്‌വരയിലേക്ക് പോകും. ലോകത്തെ ഏറ്റവും ഉയരംകൂടിയ റോഡായ, 18,330 അടി ഉയരത്തിലുള്ള കര്‍ദുംഗ്‌ലാ പാസിലൂടെയുള്ള സാഹസിക യാത്ര അവിസ്മരണീയമായ അനുഭവമായിരിക്കും. ലഡാക്കിലെ പൂക്കളുടെ താഴ്‌വര എന്നറിയപ്പെടുന്ന നുബ്രാ താഴ്‌വരയിലെ ക്യാമ്പിലായിരിക്കും അന്ന് താമസം. ആറാം ദിവസം ഇന്ത്യ ചൈന അതിര്‍ത്തിയിലെ പാങ്കോക്ക് തടാകം സന്ദര്‍ശിക്കും. ടുര്‍ടുക് ഗ്രാമം, സിയാച്ചിന്‍ യുദ്ധ സ്മാരകം, തിങ്ക് സി മൊണാസ്ട്രി, ഷെയ് പാലസ് തുടങ്ങി നിരവധി കാഴ്ചകളും ഈ യാത്രയിലുണ്ടാകും. സെപ്തംബര്‍ 20 ന് ലേയില്‍ നിന്നാണ് തിരിച്ചുള്ള വിമാനയാത്ര.


Post a Comment

0 Comments