കൊട്ടിയൂർ: എൻ.എസ്.എസ് കെ.യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം സാഹിത്യകാരനും പ്രധാനധ്യാപകനുമായ സോജൻ വർഗീസ് നിർവഹിച്ചു. വിദ്യാർത്ഥികളിൽ ഉണ്ടായിരിക്കേണ്ട വായനയുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
ബഡ്ഡിംഗ് റൈറ്റേഴ്സ് പദ്ധതിഭാഗമായി സ്കൂളിലെ വിദ്യാർത്ഥികൾ തയാറാക്കിയ വായനാക്കുറിപ്പ് പതിപ്പ് പ്രകാശനം ചെയ്തു. ചടങ്ങിൽ സ്കൂൾ മാനേജൻ സുനിൽകുമാർ അധ്യക്ഷതവഹിച്ചു.ഹെഡ്മിസ്ട്രസ് സുമിത , മദർ പി.റ്റി.എ പ്രസിഡൻ്റ് ജയ ബിജു ,എസ്. ആർ.ജി കൺവീനർ ജിഷാറാണി ,സ്കൂൾ ലീഡർ അലൻ്റ് അഗസ്റ്റിൻ ബിജു എന്നിവർ സംസാരിച്ചു.
0 Comments