ഇരിട്ടി : ഇരിട്ടി ഹയർ സെക്കന്ററി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായന മാസാചരണവും, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും, അവധിക്കാല വായനാനുഭവങ്ങളുടെ പ്രകാശനവും യുവ എഴുത്തുകാരി അമൃത കേളകം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എം. പുരുഷോത്തമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ സരിമ ബാലകൃഷ്ണൻ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇരിട്ടി ഹയർ സെക്കന്ററി വിദ്യാലയചരിത്രം 'ചരിത്രനാദം' സ്കൂൾ മാനേജർ കെ.ടി. അനൂപ് പ്രകാശനം ചെയ്തു. പിടിഎ പ്രസിഡന്റ് സന്തോഷ് കോയിറ്റി, ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി പി.എൻ. ഷീബ, കെ.എം. ഉണ്ണികൃഷ്ണൻ സീനിയർ ഗണിത അധ്യാപിക ജെ. ശ്രീജ എന്നിവർ സംസാരിച്ചു
0 Comments