14 കാർഷിക വിളകളുടെ താങ്ങുവില വർധിപ്പിച്ച് കേന്ദ്രം



ന്യൂഡൽഹി: 14 കാർഷിക വിളകളുടെ താങ്ങുവില കേന്ദ്ര സർക്കാർ വർധിപ്പിച്ചതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. നെല്ലിന്റെ താങ്ങുവില 117 രൂപ കൂട്ടി. നെല്ലിന് ക്വിന്റലിന് 2300 രൂപയാണ് ഇനിമുതൽ കർഷകന് ലഭിക്കുക.

റാഗി, ചോളം, പരുത്തി എന്നിവയുടെ താങ്ങുവിലയും വർധിപ്പിച്ചിട്ടുണ്ട്. ഇതോടെ രണ്ട് ലക്ഷത്തോളം കോടി രൂപ താങ്ങുവിലയായി കർഷകർക്ക് ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇത് കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 35,000 കോടി രൂപ അധികമാണ്.

ഉൽപ്പാദനച്ചെലവിന്റെ 1.5 മടങ്ങെങ്കിലും താങ്ങുവില നൽകണമെന്ന് 2018​ലെ ബജറ്റിൽ കേന്ദ്രം തീരുമാനമെടുത്തതാണ്. ഈ തത്വമാണ് ഏറ്റവും പുതിയ വർധനവിൽ പിന്തുടർന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Post a Comment

0 Comments