ഛത്തീസ്ഗഡിൽ മലയാളി സിസ്റ്റേഴ്സിനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധം സംഘടിപ്പിച്ചു

 



കേളകം : ഛത്തീസ്ഗഡിൽ മലയാളി സിസ്റ്റേഴ്സിനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച്  ക്രൈസ്തവ ദേവാലയങ്ങളുടെ നേതൃത്വത്തിൽ റാലിയും പൊതുസമ്മേളനവും നടത്തി. കേളകം പഞ്ചായത്തിലെ പത്ത് ക്രൈസ്തവ ദേവാലയങ്ങൾ സംയുക്തമായാണ് പ്രതിഷേധം  നടത്തിയത് .  സാൻജോസ് പള്ളി വികാരി ഫാ.മാത്യു പെരുമാട്ടിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. മോൺ. കുര്യാക്കോസ് ചെറുപുഴതോട്ടത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ഫാ.വർഗ്ഗീസ് ചെങ്ങനാമഠത്തിൽ ഫാ.ജോർജ്ജ് ചേലമരം, കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി വിപിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments