മിനി പിക്കപ്പ് നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു; 17 പേര്‍ക്ക് പരുക്ക്


കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയില്‍ മിനി പിക്കപ്പ് ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം. ഒരാള്‍ മരിച്ചു. 17 പേര്‍ക്ക് പരുക്കേറ്റു. കോണ്‍ക്രീറ്റ് ജോലികള്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികളാണ് വാഹനത്തിലുണ്ടായിരുന്നത്. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. പശ്ചിമ ബംഗാള്‍ സ്വദേശിയായ ഷാഹിദുല്‍ ഷെയ്ഖ് എന്നയാളാണ് മരിച്ചത്.

ഇന്ന് 7 മണിയോടെയാണ് അപകടമുണ്ടായത്. ബ്രേക്ക് കിട്ടാതെ വണ്ടി താഴ്ചയിലേക്ക് മറിയുകയാകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കൂടുതലും അതിഥി തൊഴിലാളികളാണ് വാഹനത്തിലുണ്ടായിരുന്നത്.

Post a Comment

0 Comments