കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ മുന്നില്‍ ഓടിക്കൊണ്ടിരിക്കുന്ന ആള്‍ട്ടോ കാറിന് തീപിടിച്ചു. അപകട സമയത്ത് ചെട്ടിപ്പീടിക സ്വദേശികളായ രണ്ട് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. തീപിടുത്തത്തില്‍ കാര്‍ പൂര്‍ണമായും കത്തി നശിച്ചു.
ഫയര്‍ഫോഴ്‌സെത്തി തീ അണച്ചു. അപകടത്തില്‍ ആളപായമില്ല. ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ട് കാറിലുണ്ടായിരുന്നവര്‍ വാഹനം നിറുത്തി പുറത്തേക്ക് ഇറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവാക്കുകയായിരുന്നു.
0 Comments