കണ്ണൂർ ജില്ല അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗത്തിൽ 29 പോയിന്റ് നേടി തൊണ്ടിയിൽ സാന്ത്വനം സ്പോർട്സ് അക്കാദമി


 പേരാവൂർ: പേരാവൂർ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ 22,23 തിയ്യതി നടന്ന കണ്ണൂർ ജില്ല അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗത്തിൽ 29 പോയിന്റ്  നേടി തൊണ്ടിയിൽ സാന്ത്വനം സ്പോർട്സ് അക്കാദമി ഓവറോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായി 13 ആം വർഷം സ്വന്തമാക്കി. U-10,13,U-15,U-18 വിഭാഗത്തിൽ 34  പോയിന്റ്  നേടി ആരോസ് ആർച്ചറി ക്ലബ്‌ ഓവറോൾ ചാമ്പ്യന്മാരായി. 

ചാമ്പ്യൻ ഷിപ്പിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പേരാവൂർ നിയോജക മണ്ഡലം എംഎൽഎ സണ്ണി ജോസഫ് ഉദ്ഘാടനം  ചെയ്തു. പേരാവൂർ ഗ്രാമപ ഞ്ചായത്ത്പ്രസിഡന്റ് പി പി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ആർച്ച് പ്രീസ്റ്റ് റവ. ഫാദർ മാത്യു തെക്കേമുറി അനുഗ്രഹപ്രഭാക്ഷണം നടത്തി. വാർഡ് മെമ്പർമാരായ രാജു ജോസഫ്, നൂർദിൻ മുള്ളേരിക്കൽ,സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൾ സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റർ സണ്ണി കെ സെബാസ്റ്റ്യൻ,പി റ്റി എ പ്രസിഡന്റ് സിബി കുമ്പുക്കൽ കണ്ണൂർ ജില്ല ആർച്ചറി അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ.ജോസഫ് തോമസ്,സെക്രട്ടറി തങ്കച്ചൻ കോക്കാട്ട്, ജോയിൻ സെക്രട്ടറി രാജഗോപാൽ കുഞ്ഞുവീട്ടിൽ, എക്സിക്യൂട്ടീവ് മെമ്പർ പി പ്രണിത എന്നിവർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ അർച്ച് പ്രീസ്റ്റ് റവ ഫാദർ മാത്യു തെക്കേമുറിയിൽ ജേതാക്കൾക്ക് ട്രോഫി വിതരണം ചെയ്തു. 

മെഡൽ വിതരണം അസ്സിറ്റൻറ്റ് വികാരി എൻ ജെ ജോസഫ് നിരപ്പേൽ എന്നിവർ നിർവ്വഹിച്ചു.ജി ല്ല ആർച്ചറി അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർ മാരായ എ ജെ ജോസബിൻ, രാജേഷ് ഉഴുന്നൻ,രേഷ്മ എന്നിവർ സംസാരിച്ചു. നവംബർ 29 മുതൽ ഡിസംബർ 2 വരെ നടക്കുന്ന കണ്ണൂർ ജില്ലയിൽ നിന്ന് 120 പേര് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും

Post a Comment

0 Comments