ചെട്ടിയാംപറമ്പ് വിശുദ്ധ സ്നാപകയോഹന്നാന്റെ ദേവാലയ തിരുനാളിന് സമാപനമായി


ചെട്ടിയാംപറമ്പ് :ചെട്ടിയാംപറമ്പ് വിശുദ്ധ സ്നാപകയോഹന്നാന്റെ ദേവാലയ തിരുനാളിന് സമാപനമായി. ഞായറാഴ്ച ഉച്ചയ്ക്ക് നടന്ന പുഴുക്ക് നേർച്ചയ്ക്ക് പതിനായിരങ്ങളാണ് പങ്കെടുത്തത്. ഞായറാഴ്ചത്തെ തിരുകർമ്മങ്ങൾക്ക് മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം മുഖ്യ കാർമികത്വം വഹിച്ചു. വിശുദ്ധ സ്നാപകയോഹന്നാൻറെ നാമധേയത്തിലുള്ള മലബാറിലെ ഏക ദേവാലയം ആണ് ചട്ടിയാമ്പറമ്പ് വിശുദ്ധ സ്നാപകയോഹന്നാന്റെ ദേവാലയം.

 ചങ്ങനാശ്ശേരി നെടുംകുന്നം പ്രദേശത്തു നിന്നുള്ള ആളുകളാണ് ഇവിടെ അധിവസിക്കുന്നതിൽ അധികവും അതുകൊണ്ടുതന്നെ അവിടുത്തെ പള്ളിയുടെ പൈതൃകമാണ് ഇവിടെയും തുടരുന്നത് വിവിധ കായികനികളും ഇറച്ചിയും ചേർത്തുള്ള പുഴുക്കാണ് ഇവിടുത്തെ നേർച്ചയായി നൽകുന്നത്. നാടിൻറെ വിവിധ ഭാഗങ്ങളിലുള്ള നാനാജാതി മതസ്ഥർ തിരൂർ കർമ്മങ്ങളിലും പുഴുക്ക് നേർച്ചയിലും പങ്കെടുത്തു. പേരാവൂർ സെൻറ് ജോസഫ് മേജർ ആക്കി എപിസ് കോപ്പൽ തീർത്ഥാടന ദേവാലയ ആർച്ച് പ്രീസ്റ്റ്' റവ മാത്യു തെക്കേമുറി, അടയ്ക്കാത്തോട് സെൻറ് ജോസഫ് പള്ളി വികാരി ഫാ. സെബാൻ ഐക്കരപ്പടി, ഫാ ആൻറണി മുഞ്ഞനാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments