എൽഡിഎഫും യുഡിഎഫും തമ്മിൽ സൗഹൃദ മത്സരമാണ് നടന്നത്, വോട്ട് കുറഞ്ഞത് ഇരുപാർട്ടികൾക്കും തിരിച്ചടി: നവ്യ ഹരിദാസ്

 


വയനാട്: ബിജെപിയുടെ വോട്ടുകൾ കുറഞ്ഞിട്ടില്ലെന്ന് വയനാട് എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. വയനാട്ടിൽ എൻഡിഎയും ഇൻഡി മുന്നണിയും തമ്മിലാണ് മത്സരം നടന്നതെന്നും വോട്ടിം​ഗ് ശതമാനം കുറഞ്ഞത് എൽഡിഎഫിനെയും യുഡിഎഫിനെയുമാണ് ബാധിക്കുന്നതെന്നും നവ്യ ഹരിദാസ് പറഞ്ഞു. ആദ്യഘട്ട ഫലസൂചനകൾ വന്ന ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

സമീപ കാലങ്ങളിൽ നടന്ന ഉരുൾപൊട്ടൽ പോലെയുള്ള പല വിഷയങ്ങൾ ഇവിടുത്തെ ജനങ്ങൾ നേരിട്ടുണ്ട്. ഇത് തള്ളിവിട്ടിരിക്കുന്ന ഒരു ഉപതെരഞ്ഞെടുപ്പാണ്. ഇതിനോടുള്ള വിമുഖത ജനങ്ങൾ കാണിച്ചു. വലിയ ഭൂരിപക്ഷം അവകാശപ്പെട്ടിരുന്ന യുഡിഎഫിന് പിന്നീട് അവരുടെ ഭൂരിപക്ഷത്തിന്റെ തോത് കുറയുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. യു‍ഡിഎഫിന് എത്തേണ്ട വോട്ട് കിട്ടിയിട്ടില്ലെന്ന് അവർക്ക് തന്നെ നന്നായി അറിയാം.

എൽഡിഎഫും യുഡിഎഫും തമ്മിൽ സൗഹൃദ മത്സരമാണ് നടന്നത്. പ്രചാരണ രം​ഗത്ത് എൽഡിഎഫ് സജീവമായിരുന്നില്ല. പാലക്കാട് തെരഞ്ഞെടുപ്പ് കഴിഞ്ഞ സമയത്ത് എസ്ഡിപിഐയൊക്കെ തങ്ങൾ യുഡിഎഫിന്റെയൊപ്പമാണെന്ന് തുറന്ന് സമ്മതിച്ചിരുന്നു. അതേ സമീപനം തന്നെയാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നതെന്നും നവ്യ ഹരിദാസ് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ എട്ട് ശതമാനത്തോളം വോട്ടുകളാണ് യുഡിഎഫിന് ഇത്തവണ കുറ‍ഞ്ഞത്.

Post a Comment

0 Comments