കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽപ്പെട്ട് യാത്രക്കാരന്‍ മരിച്ചു

 



കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽപ്പെട്ട് യാത്രക്കാരന്‍ മരിച്ചു. എറണാകുളം ഇന്റർ സിറ്റി എക്‌സ്പ്രസ് കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ഇന്ന് ഉച്ചയ്ക്ക് 2.50ഓടെയാണു സംഭവം. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലാണ് അപകടമുണ്ടായത്. ട്രെയിനിലേക്ക് കയറുന്നതിനിടെ കാൽ വഴുതുകയായിരുന്നുവെന്നാണു വിവരം.

ട്രെയിനിനിടയിൽനിന്ന് പുറത്തെടുത്ത് ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments