ചെട്ടിയാംപറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ സിവിൽ സർവീസ് ഓറിയന്റഡ് കോച്ചിംഗ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു


ചെട്ടിയാംപറമ്പ്: വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും മികവ് ലക്ഷ്യമാക്കിയും സമഗ്ര വികസനം ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന മൾട്ടിപ്പിൾ ഇന്റലിജൻസ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി സിവിൽ സർവീസ് ഓറിയന്റഡ് കോച്ചിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം പേരാവൂർ ഡിവൈഎസ്പി കെ വി പ്രമോദൻ ഉദ്ഘാടനം ചെയ്തു.  പിടിഎ പ്രസിഡണ്ട് ഷാജി ജോർജ് അധ്യക്ഷത വഹിച്ചു.  ഹെഡ്മാസ്റ്റർ വി വി ഗിരീഷ് കുമാർ, എസ്ആർ.ജി കൺവീനർ വിനു കെ ആർ, മദർ പി ടി എ പ്രസിഡണ്ട് അമ്പിളി വിനോദ്, സീനിയർ അധ്യാപിക വിജയശ്രീ, സ്റ്റാഫ് സെക്രട്ടറി ഷാജി കെ ടി എന്നിവർ സംസാരിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്കും കുട്ടികളുമായി ഫാമിലി ക്വിസ് മത്സരം സംഘടിപ്പിച്ചു. ഐഎഎസ്, ഐപിഎസ്, യു പി എസ് സി, പി എസ് സി പരീക്ഷകളിലും മറ്റ് എൻട്രൻസ് പരീക്ഷകളിലും ഉന്നത വിജയം കൈവരിക്കുന്നതിനുള്ള ശാസ്ത്രീയ പരിശീലനമാണ് വിദ്യാലയത്തിൽ നൽകി വരുന്നത്. ഇതിന്റെ ഭാഗമായി പൊതു വിജ്ഞാന പരിശീലനം, കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, കമ്മ്യൂണിക്കേറ്റിവ് ഹിന്ദി, പ്രസംഗ പരിശീലനം, ചെസ്സ് പരിശീലനം, യോഗ, കരാട്ടെ തുടങ്ങി വ്യത്യസ്തമായ വ്യക്തിത്വ വികസന പരിപാടികൾ സ്കൂളിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്നുണ്ട്.

Post a Comment

0 Comments