തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. നാളെ കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ശക്തമായ മഴ കണക്കിലെടുത്ത് ഒന്‍പതു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും അഞ്ചു ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി എറണാകുളം തൃശൂര്‍, പാലക്കാട് , മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിശക്തമായ മഴക്കുള്ള ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുള്ളത്.
മറ്റെല്ലാ ജില്ലകളിലും യെലോ അലര്‍ട്ടാണ്. ഞായറാഴ്ച വരെ സംസഥാനത്ത് ശക്തമായ മഴ തുടരും. ശനിയാഴ്ചവരെ കേരള തീരത്ത് മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
0 Comments