ഇരിട്ടി: 2020-25 വർഷത്തെ പേരാവൂർ നിയോജക മണ്ഡലത്തിന് കീഴിലെ ഏറ്റവും മികച്ച ത്രിതല പഞ്ചായത്ത് അംഗത്തിനുള്ള രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാര സമർപ്പണവും, 2025-26 വർഷത്തേക്കുള്ള ഫൗണ്ടേഷന്റെ പുതിയ കർമ്മ പദ്ധതികളുടെ പ്രഖ്യാപനവും ഏപ്രിൽ 28-ന് തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. യോഗത്തിൽ മുൻ കെപിസിസി പ്രസിഡണ്ട് കെ മുരളീധരൻ ഉദ്ഘാടനം ചെയ്യും. അഡ്വ. സണ്ണി ജോസഫ് എംഎൽഎയുടെ അധ്യക്ഷത വഹിക്കും.
സാമൂഹികവും മാനുഷികവുമായ ക്ഷേമപ്രവർത്തനങ്ങൾ മുന്നിൽ കണ്ടു കൊണ്ട് 1997-ൽ മഞ്ചേരി ആസ്ഥാനമായി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ നാമോദയത്തിൽ രജിസ്റ്റർ ചെയ്ത് Distribution ഒരു എൻജിഒ ( Non profit Goverment Organisation ) ആണ് രാജീവ് ഫൗണ്ടേഷൻ. അത്തരത്തിൽ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നിയോജക മണ്ഡലാടിസ്ഥാനത്തിലും മണ്ഡലാടിസ്ഥാനത്തിലും രാജീവ് ഫൗണ്ടേഷൻ പുതിയ കമ്മറ്റികൾക്ക് രൂപം നൽകിയിട്ടുള്ളത്.
രാജീവ് ഫൗണ്ടേഷൻ പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ ഈ വർഷത്തെ രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാരത്തിന് അർഹനായിട്ടുള്ളത് ദീർഘകാലം പേരാവൂർ നിയോജ മണ്ഡലത്തിന്റെ വിവിധ മേഖലയിൽ സാമൂഹ്യരംഗത്തെ നിറസാന്നിധ്യവും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും ആയിട്ടുള്ള കെ വേലായുധനാണ്. തിങ്കളാഴ്ച നാലുമണിക്ക് രാജീവ് ഫൗണ്ടേഷന്റെ പേരാവൂർ നിയോജക മണ്ഡലത്തിലെ പുതിയ ഭാരവാഹികൾ ചുമതല ഏൽക്കുന്ന ചടങ്ങിൽ വച്ച് മുൻ കെ.പി.സി.സി പ്രസിഡണ്ട് കെ. മുരളീധരൻ പുരസ്കാരം സമർപ്പിക്കുമെന്ന് ഇരിട്ടിയിൽ വച്ചു നടന്ന പത്രസമ്മേളനത്തിൽ വച്ച് രാജീവ് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ ബൈജു വർഗീസ്, ജില്ലാ ചീഫ് കോഡിനേറ്റർ ,സി.ജെ. മാത്യു പേരാവൂർ നിയോജകമണ്ഡലം ചെയർമാൻ കെ .എം ഗിരീഷ്, ജനറൽ സെക്രട്ടറി കെ.കെ അബുജാക്ഷൻ എന്നിവർ പറഞ്ഞു.
0 Comments