വിവാദങ്ങൾക്കിടെ റാപ്പർ വേടന്റെ പുതിയ ഗാനം പുറത്തിറങ്ങി. 'മോണോ ലോവ' എന്നാരംഭിക്കുന്ന ഗാനം റിലീസായി നിമിഷ നേരങ്ങൾക്കുള്ളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സ്പോട്ടിഫൈയിലും വേടൻ വിത്ത് വേർഡ് എന്ന യുട്യൂബ് ചാനലിലും ഗാനം ലഭ്യമാണ്. തന്റെ ആദ്യത്തെ പ്രേമപ്പാട്ട് എന്നാണ് വേടന്‍ 'മോണ ലോവ'യെ വിശേഷിപ്പിച്ചത്. 2.27 മിനിറ്റ് ദൈര്‍ഘ്യമുള്ള പാട്ടിന്റെ പൂർണ പതിപ്പാണ് ഇപ്പോൾ പുറത്തിറക്കിയത്.
ഹവായ് ദ്വീപിലെ അഞ്ച് അഗ്നിപര്‍വതങ്ങളില്‍ ഒന്നാണ് മോണോ ലോവ. ലോകത്തെ ഏറ്റവും ആക്ടീവായ പര്‍വതവും ഇതാണ്. തന്‍റെ പ്രണയത്തെ മോണോലോവ അഗ്നി പര്‍വതത്തോട് ഉപമിക്കുന്നതാണ് വേടന്‍റെ വരികള്‍.ഫ്ലാറ്റില്‍ നിന്ന് ലഹരി കണ്ടെടുത്ത കേസിലും പുലിപ്പല്ല് കൈവശം വച്ച കേസിലും പ്രതി ചേര്‍ക്കപ്പെട്ട വേടനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് പുതിയ പാട്ടുമായി വേടന്‍ എത്തിയത്. ഫ്ലാറ്റില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ തന്‍റെ പുതിയ പാട്ട് ബുധനാഴ്‌ച പുറത്തിറങ്ങുമെന്ന് വേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
0 Comments