നാഷണല്‍ ഹെറാള്‍ഡ് കേസ്: രാഹുലിനും സോണിയയ്ക്കും താത്കാലിക ആശ്വാസം; ഉടന്‍ ഹാജരാകേണ്ട

 



ഡൽഹി:നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്ക്കും സോണിയ ഗാന്ധിയ്ക്കും താത്കാലിക ആശ്വാസം. കേസില്‍ ഇരുവരും ഉടന്‍ ഹാജരാകേണ്ടി വരില്ല. ഇരുവര്‍ക്കും നോട്ടീസ് അയയ്ക്കാന്‍ ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതി വിസമ്മതിച്ചു. കൂടുതല്‍ തെളിവുകളും രേഖകളും ഹാജരാക്കാന്‍ കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നിര്‍ദേശം നല്‍കി. കേസ് മേയ് രണ്ടിന് വീണ്ടും പരിഗണിക്കും

Post a Comment

0 Comments