സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെയും കണിച്ചാർ ഗ്രാമ പഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ മഴക്കാല മുന്നൊരുക്കങ്ങളെ കുറിച്ചും ഉഷ്ണ തരംഗങ്ങളെ കുറിച്ചും ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
കണിച്ചാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആൻ്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ജിഷ സജി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ജിമ്മി അബ്രഹാം, ഷോജറ്റ് ചന്ദ്രൻ കുന്നേൽ, സുനി ജസ്റ്റിൻ, ജിതിൻ തുടങ്ങിയവർ സംസാരിച്ചു.
ജില്ല ആശുപത്രി നേഴ്സ് സുജിത്ത്, പേരാവൂർ ഫയർ സ്റ്റേഷൻ ഫയർമാൻമാരായ ജിതിൻ, റോബിൻ എന്നിവർ ബോധവത്കരണ ക്ലാസുകൾ നയിച്ചു.

0 Comments