തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തുറമുഖ ഓഫീസിൽ നടന്ന അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും പങ്കെടുത്തതിനെ ന്യായീകരിച്ച് മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. വിഴിഞ്ഞം തുറമുഖം എൽഡിഎഫ് സർക്കാരിന്റെ ‘കുഞ്ഞ്’ ആയതുകൊണ്ടാണ് മുഖ്യമന്ത്രിയും കുടുംബവും അവിടെയെത്തിയതെന്ന് മന്ത്രി പറഞ്ഞു.
“മുഖ്യമന്ത്രിയുടെ മകളും മകളുടെ കുഞ്ഞുമൊന്നും ഈ കേരളത്തിൽ ജീവിക്കുന്നവരല്ലേ? അവിടെ ഔദ്യോഗിക യോഗത്തിൽ വേറെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. എങ്ങനെയാണ് ഓപ്പറേറ്റ് ചെയ്യുന്നതെന്ന് കാണിക്കുക മാത്രമാണ് ചെയ്തത്. പത്രക്കാരടക്കം അവിടെയുണ്ടായിരുന്നു. ഇങ്ങനെയൊക്കെ വിമർശിച്ചാൽ വലിയ പ്രയാസമാണ്. ഇങ്ങനെയാണെങ്കിൽ നേതാക്കളുടെ മക്കൾക്ക് ഇടത്തോട്ടും വലത്തോട്ടും തിരിയാനാകില്ല. അതുകൊണ്ടാണ് ഞാൻ എന്റെ മകനെ ഇവിടെയൊന്നുംനിർത്താത്തത്,” മന്ത്രി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
0 Comments