ഹൈക്കോടതിയിൽ ഇ-മെയിൽ വഴി ബോംബ് ഭീഷണി


കൊച്ചി: ഹൈക്കോടതി പരിസരത്ത് ബോംബ് ഭീഷണി. ബോംബ് ഭീഷണിയെ തുടർന്ന് ജാഗ്രത നിർദേശം നൽകി. ഹൈക്കോടതി പരിസരത്ത് ആർ‌ഡിഎക്സ് ഉണ്ടെന്നാണ് ഇ-മെയിൽ‌ സന്ദേശം ലഭിച്ചത്.

തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കമ്മീഷണറുടെ നിര്‍ദേശപ്രകാരം പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി രണ്ടുമണിക്കൂറോളം പരിശോധന നടത്തുകയും ചെയ്തു.

ഭീഷണി സാധൂകരിക്കുന്ന വിധത്തില്‍ യാതൊന്നും കണ്ടെത്താത്ത സാഹചര്യത്തിൽ സന്ദേശം വ്യാജമാണെന്ന നിഗമനത്തിലെത്തുകയായിരുന്നു. എങ്കിലും ഹൈക്കോടതി ജീവനക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംശയാസ്പദമായ വിധത്തില്‍ ബാഗോ മറ്റു വസ്തുക്കളോ കണ്ടെത്തുകയാണെങ്കില്‍ അറിയിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

Post a Comment

0 Comments