ന്യൂഡൽഹി: ബില്ലുകളിൽ താമസം വരുത്തിയ ഗവർണർക്കെതിരെ കേരളം സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ അടുത്ത മാസം ആറിന് വാദം കേൾക്കും. തമിഴ്‌നാടിന്റെ ഹർജിയിലുള്ള സുപ്രീം കോടതി വിധി കേരളത്തിനും ബാധകമെന്ന് സംസ്ഥാനം. എന്നാൽ കേസിലെ വിധി കേരളത്തിന് ബാധകമാകില്ലെന്ന് അറ്റോർണി ജനറൽ പറഞ്ഞു. കേസ് പരിഗണിക്കുന്നത് അടുത്ത മാസം ആറിലേക്ക് മാറ്റി.

0 Comments