ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബാരാമുല്ലയിൽ രണ്ട് ഭീകരരെ വധിച്ച് സൈന്യം. ഭീകരരില്‍ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു. മേഖലയിൽ സൈന്യം തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ബാരാമുല്ലയിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ബാരാമുല്ലയിലെ ഉറി മേഖലയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച തീവ്രവാദികളെയാണ് സൈന്യം വധിച്ചത്.
ഭീകരരിൽ നിന്ന് വലിയ തോതിൽ ആയുധങ്ങൾ, വെടിക്കോപ്പുകൾ എന്നിവ പിടിച്ചെടുത്തു. ഇവരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. ഭീകരരും സൈന്യവും തമ്മിൽ രൂക്ഷമായ വെടിവെപ്പാണുണ്ടായത്.
പഹല്‍ഗാമില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദാരുണ സംഭവത്തിനു പിന്നാലെയാണ് സൈന്യത്തിന്‍റെ തിരിച്ചടി. നാവികസേനയിലെയും ഇന്റലിജന്‍സ് ബ്യൂറോയിലെയും ഉദ്യോഗസ്ഥരടക്കം പഹല്‍ഗാമില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

0 Comments