പനമരം: സാമൂഹിക പ്രശ്‌നങ്ങളെ തങ്ങൾ പഠിച്ച ക്ലാസ് റൂം വിഷയങ്ങളുടെ അടിസ്ഥാനത്തിൽ പരിഹരിക്കാൻ ശ്രമിക്കുക എന്ന ലക്ഷ്യം മുന്നിൽകണ്ട് സമഗ്ര ശിക്ഷാ കേരളയുടെയും കെഡിസ്കിൻറെയും ആഭിമുഖ്യത്തിൽ ഹൈസ്‌കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് വേണ്ടി നടപ്പിലാക്കുന്ന വൈ.ഐ.പി ശാസ്ത്രപഥം പരിപാടിയുടെ ദ്വിദിന ശില്പശാല സംഘടിപ്പിച്ചു . പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ വച്ച് നടന്ന പരിപാടി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബി.പി.സി കെ.കെ സുരേഷ് അധ്യക്ഷൻ ആയിരുന്നു. സമഗ്ര ശിക്ഷാ പ്രവർത്തകരായ എം.എസ് അശ്വതി, ശ്രുതി സുരേഷ്, പ്രജിത്ത്,റാഷിക്, സനിഷ,കെ ഡിസ്‌ക് കോഡിനേറ്റർ രമ്യ എന്നിവർ ക്ലാസുകൾ നയിച്ചു.

0 Comments