കൊട്ടിയൂർ വെങ്ങലോടി റോഡരികിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാലിന്യം തള്ളിയതായി പരാതി



കൊട്ടിയൂർ:കൊട്ടിയൂർ പഞ്ചായത്തിലെ വെങ്ങലോടി കരിമ്പം കണ്ടം റോഡ് അരികിലാണ് മാലിന്യം തള്ളിയതായി പരാതി. ചിറക്കൽ ജോമോൻ, പാറയിൽ ഷിജോ എന്നിവരുടെ പറമ്പിലാണ് കെട്ടുകണക്കിന് മാലിന്യം തള്ളിയത്. വലിയ വാഹനത്തിൽ കൊണ്ടുവന്ന മാലിന്യം  തള്ളുകയായിരുന്നു. കുട്ടികളുടെ വിസർജ്യം ഉൾപ്പെടെയുള്ള പാമ്പേഴ്സ്' ,വേസ്റ്റ് തുണികൾ ഉൾപ്പെടെയുള്ള മാലിന്യമാണ് തള്ളിയത്. മാലിന്യങ്ങൾ ആ പ്രദേശം മുഴുവൻ  പട്ടിയും മറ്റു മൃഗങ്ങളും കടിച്ച് വലിച്ച് വ്യാപിച്ച കിടക്കുന്നുണ്ടെന്ന് വീട്ടുടമസ്ഥർ  പറയുന്നു. രണ്ടു വീട്ടിലും ആൾതാമസമില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്.  ഈ മാലിന്യം കൊണ്ട് ഇട്ടതിന്റെ 10 മീറ്റർ താഴെ കരിമ്പൻ കണ്ടം മുതൽ വെങ്ങലോടി വരെ ധാരാളം ജനങ്ങൾ ഉപയോഗിക്കുന്ന തോടും ജലസ്രോതസ്സുകളും ഉണ്ട്. കൊട്ടിയൂർ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയതായി ജോമോൻ പറഞ്ഞു.

Post a Comment

0 Comments