തിടുക്കപ്പെട്ട് തീരുമാനിക്കില്ല, ഇനിയും നാലഞ്ച് മാസമില്ലോ? ഉടനെ ബാറ്റ് താഴെവയ്‌ക്കില്ലെന്ന് ധോണി



എല്ലാ ഐപിഎൽ സീസണ് ഒടവിലും മഹേന്ദ്ര സിം​ഗ് ധോണി എന്നാണ് വിരമിക്കുന്നത് എന്നൊരു ചോദ്യം എല്ലാവരുടെ മനസിലുമുണ്ടാകും. അത് കമന്റേറ്റേഴ്സ് നേരിട്ട് താരത്തോട് ചോദിക്കുകയും ചെയ്യും. ചെന്നൈയുടെ അവസാന മത്സരത്തിന് ശേഷം ഇതേ ചോദ്യം ധോണിക്ക് നേരിടേണ്ടിവന്നു. അതിനുള്ള ധോണിയുടെ മറുപടി ആരാധകർക്ക് സന്തോഷം നൽകുന്നതായിരുന്നു. ഹർഷാ ഭോ​ഗ്ലയോടായിരുന്നു മറുപടി.

“വീണ്ടും, ഞാൻ അതേ കാര്യം തന്നെ പറയുന്നു. തീരുമാനമെടുക്കാൻ നാലോ അഞ്ചോ മാസമുണ്ടല്ലോ? എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കാൻ തിടുക്കമൊന്നുമില്ല. നിങ്ങൾക്ക് അറിയാമോ; ശരീരം ഫിറ്റാക്കാൻ എല്ലാ വർഷവും 15 ശതമാനം കൂടുതൽ അധ്വാനമുണ്ട്.—ധോണി പറഞ്ഞു.

Post a Comment

0 Comments