ഇരിട്ടി : ഇരിട്ടി ഹൈസ്കൂൾ 1997 ബാച്ച് സ്നേഹതീരം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഒത്തുചേരലും എസ് എസ് എൽ സി, പ്ലസ്സ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. അനുമോദന ചടങ്ങിന് ധനേഷ് കാനാടൻ സ്വാഗതം പറഞ്ഞു, സുവീഷ് ബാബു അധ്യക്ഷത വഹിച്ചു, പ്രവീൺ ചന്ദ്ര വാസു എ. സി ഉദ്ഘാടനം ചെയ്തു, കെ ബിന്ദു , പി. കെ മിനി , കൃഷ്ണപ്രസാദ്, ശ്രീജിത്ത് എന്നിവർ എസ് എസ് എൽ സി, പ്ലസ്സ് ടു ഉന്നത വിജയികൾക്കുള്ള മൊമെന്റോ വിതരണം ചെയ്തു. ഷിനോജ് ചൈത്രം, സി. കെ രസ്ന , പി. ടി ദീപ, പി. വി സരിത, പ്രീത മുരളി, എൻ. പി മഹേഷ്, തൃലജ. ഇ, കെ. കെ ബൈജു, എൻ. പി സിനോജ് , പി.വി വിനോദ്, രജീഷ്, ചന്ദ്രശേഖരൻ, കെ. പി ദേവൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും അരങ്ങേറി
0 Comments