2018നെ വീഴ്‍ത്തി കേരള ബോക്സ് ഓഫീസില്‍ ഇൻഡസ്‍‌ട്രി ഹിറ്റായി 'തുടരും'

 



മോഹൻലാല്‍ നായകായി എത്തിയ തുടരും സിനിമ വൻ ഹിറ്റായിരിക്കുകയാണ്. സംവിധാനം നിര്‍‌വഹിച്ചിരിക്കുന്നത് തരുണ്‍ മൂര്‍ത്തിയാണ്. 2018നെ വീഴ്‍ത്തി തുടരും കേരള ബോക്സ് ഓഫീസില്‍ ഇൻഡസ്‍‌ട്രി ഹിറ്റായിരിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രമായി 89 കോടി രൂപയിലധികം നേടിയാണ് ഇൻഡസ്‍ട്രി ഹിറ്റായിരിക്കുന്നത്. തുടരും ആഗോളതലത്തില്‍ ഏകദേശം 170 കോടിയിലേറെ നേടിയിട്ടുണ്ട്. വലിയ പ്രചരണ കോലാഹലങ്ങളില്ലാതെ എത്തിയ തുടരും കേരളത്തില്‍ എക്കാലത്തെയും കൂടുതല്‍ കളക്ഷൻ നേടിയത് ഇൻഡസ്‍ട്രിയെ ഞെട്ടിച്ചിരിക്കുകയാണ്, തുടരും ഇൻഡസ്‍ട്രി ഹിറ്റായത് ആശിര്‍വാദ് സിനിമാസും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇനി തകര്‍ക്കാൻ ഏത് റെക്കോര്‍ഡെന്ന് ചോദിക്കുകയാണ് ആരാധകര്‍.

കെ ആര്‍ സുനിലിനൊപ്പം തരുണുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷണ്‍മുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മോഹൻലാല്‍ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്സി ഡ്രൈവര്‍ കഥാപാത്രമാണ് ചിത്രത്തില്‍ മോഹൻലാലിന്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തിയിരിക്കുമ്പോള്‍ ഫര്‍ഹാൻ ഫാസില്‍, മണിയൻപിള്ള രാജു, ബിനു പപ്പു, ഇര്‍ഷാദ് അലി, ആര്‍ഷ കൃഷ്‍ണ പ്രഭ, പ്രകാശ് വര്‍മ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്.

Post a Comment

0 Comments