'കുട്ടികളുടെ ജമാലുപ്പ' പുസ്തക പ്രകാശനം മെയ് 21 ന്




മുട്ടിൽ:വയനാട് മുസ്ലിം ഓർഫനേജ് ചൈൽഡ് കെയർ സർവീസ് ടീം പ്രസിദ്ധീകരിക്കുന്ന "കുട്ടികളുടെ ജമാലൂപ്പ" എന്ന പുസ്തകം മെയ് 21 ബുധനാഴ്ച 12 മണിക്ക് യതീംഖാന ചെയർമാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്യും. മുസ്ലിം ലീഗ് നേതാവ് പി .കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ പുസ്തകം ഏറ്റുവാങ്ങും പ്രസിഡണ്ട് പി അബ്ദുൽ ഖാദർ ചടങ്ങിൽ അധ്യക്ഷത വഹിക്കും .

സമസ്ത മുശാവറ അംഗം കെ ടി ഹംസ ഉസ്താദ് ,പി കെ അബൂബക്കർ എന്നിവർ ആശംസ പ്രസംഗം നിർവഹിക്കും. എഴുത്തുകാരനും പ്രഭാഷകനുമായ ഡോക്ടർ റാഷിദ് ഗസ്സാലിയാണ് പുസ്തക പരിചയം ചെയ്യുക. യതീംഖാന ഭാരവാഹികൾ, കമ്മിറ്റി അംഗങ്ങൾ,ജില്ലയിലെ ഉസ്താദുമാർ , രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും. 

ഡബ്ലിയു എം ഓ ജനറൽ സെക്രട്ടറി കെ കെ അഹമ്മദ് ഹാജി സ്വാഗതവും, ജോയിൻ സെക്രട്ടറി മുഹമ്മദ് ഷാ മാസ്റ്റർ നന്ദിയും പറയും. മുട്ടിൽ യതീംഖാന ഓഡിറ്റോറിയത്തിന് സമീപം തയ്യാർ ചെയ്ത സ്റ്റാളിൽ പുസ്തകം ലഭ്യമാകും പ്രകാശന ദിവസം മുഖവിലയുടെ 10% കിഴിവുണ്ടാകും.

Post a Comment

0 Comments