രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധന, 24 മണിക്കൂറിനിടെ എട്ട് മരണം; ഏറ്റവും കൂടുതൽ രോഗ ബാധിതർ കേരളത്തിൽ




 ന്യൂഡൽഹി: രാജ്യത്ത് 3395 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിലാണ്. 1336 കേസുകളാണ് കേരളത്തിൽ‌ റിപ്പോ‍ർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 8 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കേരളത്തിന് തൊട്ടുപിന്നിൽ ഏറ്റവും കൂടുൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഡൽഹി, ഗുജറാത്ത്, കർണാടക, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കൊവിഡ് വ‍ർദ്ധിക്കുന്നതായാണ് റിപ്പോർട്ട്. എട്ട് പേർ മരിച്ചതോടെ ഈ വർഷത്തെ ആദ്യ അഞ്ച് മാസത്തിനുള്ളിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 23 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡൽഹി, ഗുജറാത്ത്, കർണാടക, പഞ്ചാബ്, തമിഴ്‌നാട് എന്നിവിടങ്ങളിൽ ഓരോ മരണങ്ങൾ വീതവും റിപ്പോർട്ട് ചെയ്യപ്പെട്ടു.

Post a Comment

0 Comments