തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ മഴക്കെടുതിയിൽ കെഎസ്ഇബിക്ക് കനത്ത നഷ്ടം. 56.77 കോടി രൂപയാണ് കെഎസ്ഇബിക്ക് നഷ്ടമുണ്ടായത്. 1,596 ഹൈടെൻഷൻ പോസ്റ്റുകളും 10,573 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. 29,12,992 ഉപഭോക്താക്കൾക്ക് വൈദ്യുതി തകരാർ സംഭവിച്ചു. ഇതിനോടകം 20,52,659 ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം പുന:സ്ഥാപിച്ച് നൽകി. ബാക്കിയുള്ള വൈദ്യുതി തകരാറുകൾ പരിഹരിക്കാനുള്ള ഊർജ്ജിത ശ്രമം നടക്കുന്നതായും കെഎസ്ഇബി വ്യക്തമാക്കി.

0 Comments