ഇന്ത്യൻ ടെസ്റ്റ് സ്ക്വാ‍ഡ് ഉടൻ പ്രഖ്യാപിച്ചേക്കും, നയിക്കാൻ മുന്നിൽ ​ഗിൽ, പന്തിനെ കൈവിടില്ല



ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ടീമിനെ ഉടൻ പ്രഖ്യാപിച്ചേക്കും. ചർച്ചകൾ അന്തിമ ഘട്ടത്തിലെന്നാണ് സൂചന. രോഹിത്തും കോലിയും വിരമിച്ച ഒഴിവിലെ വിടവ് നികത്തുന്നത് ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളിയാണ്. അതേസമയം കഴിവുറ്റ നിരവധി താരങ്ങൾ ഇന്ത്യൻ നിരയിലുണ്ട്. ടെസ്റ്റിൽ രോഹിത് ശർമയുടെ പിൻ​ഗാമിയായി ശുഭ്മാൻ ​ഗിൽ വരുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. 25-കാരനോടാണ് മാനേജ്മെന്റിനും പരിശീലകനായ ​ഗൗതം ​ഗംഭീറിനും താത്പ്പര്യം. ദീർഘകാലത്തേക്ക് ഇന്ത്യൻ ടീമിനെ നയിക്കാനാകുമെന്ന തോന്നലാണ് ​ഗില്ലിലേക്ക് എത്താൻ കാരണം.

അതേസമയം ഐപിഎല്ലിൽ നിറം മങ്ങിയെങ്കിലും പന്തിനെ കൈവിടാൻ മാനേജ്മെന്റ് തയാറല്ല. ​ഋഷഭിനെ ഉപനായകനാക്കി ഇം​ഗ്ലണ്ട് സ്ക്വാഡിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. ക്യാപ്റ്റനാകാൻ പരി​ഗണിക്കുന്നതിൽ ഏറ്റവും മുൻപന്തിയിലുള്ള ആളാണ് ബുമ്രയെങ്കിലും തുടരെ തുടരെയുണ്ടാകുന്ന പരിക്കുകളും വർക്ക് ലോഡും താരത്തിന് വെല്ലുവിളിയാണ്.

ഓരോ പരമ്പരകളിലും വേവ്വേറെ ക്യാപ്റ്റന്മാരെ പരീക്ഷിക്കാൻ സാധിക്കില്ലെന്ന നിലപാടിലാണ് ബിസിസിഐയും അതേസമയം ബുമ്രയുടെ നിലവിലെ ഫിറ്റ്നസിലും മാനേജ്മെന്റിന് ആശങ്കയുണ്ട്. താരത്തിന് ടൂർണമെന്റിലെ മുഴുൻ മത്സരങ്ങളും കളിക്കാനാകുമോ എന്ന തരത്തിൽ വ്യക്തതയില്ല. ജയ്സ്വാളിനൊപ്പം കെ.എൽ രാഹുൽ ഇന്നിം​ഗ്സ് ഓപ്പൺ ചെയ്യും. ബാറ്റിം​ഗ് ഓൾറൗണ്ടറായി ജഡേജയെ ടീമിൽ ഉൾപ്പെടുത്തിയേക്കും.


Post a Comment

0 Comments