ഊട്ടി: ഊട്ടിയിൽ മരം വീണ് മലയാളിയായ 15 വയസ്സുകാരന് മരിച്ചു. ഊട്ടിയില്‍ വിനോദസഞ്ചാരത്തിനെത്തിയ കോഴിക്കോട് മൊകേരിയിലെ പ്രസീദ-രേഖ ദമ്പതിമാരുടെ മകന് ആദിദേവ് ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ഊട്ടി എട്ടാംമൈലായിരുന്നു സംഭവം.
ആദിദേവ് ഉള്‍പ്പെടെയുള്ള 14 അംഗസംഘം 23-ാം തീയതിയാണ് ഊട്ടിയില്‍ വിനോദസഞ്ചാരത്തിനെത്തിയത്. ഇന്നലെ തിരികെ നാട്ടിലേക്ക് മടങ്ങവേ ഊട്ടി-ഗൂഡല്ലൂര്‍ റോഡിലെ എട്ടാംമൈലില്‍ കാഴ്ചകൾ കാണുന്നതിനിടെ ആദിദേവിന്റെ ദേഹത്തേക്ക് മരം കടപുഴകി വീഴുകയായിരുന്നു. ഊട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
0 Comments