തിരുവനന്തപുരം: വഞ്ചിയൂരിൽ യുവഅഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിൽ പ്രതി അഡ്വ. ബെയ്‌ലിന്‍ ദാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.ഒളിവിലായിരുന്ന ബെയിലിൻദാസിനെ തിരുവനന്തപുരം സ്റ്റേഷൻ കടവിൽ വച്ചാണ് തുമ്പ പൊലീസ് പിന്തുടർന്ന് പിടികൂടിയത്. ബെയ്‌ലിൻ്റെ മുൻകൂർ ജാമ്യാപേക്ഷയും തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
പൂന്തുറയിലെ വീട്ടിൽ നിന്ന് മടങ്ങവെ തിരുവനന്തപുരം സ്റ്റേഷൻ കടവിൽ വച്ച് കാറ് തടഞ്ഞാണ് ബെയ്‌ലിൻ ദാസിനെ തുമ്പ പൊലീസ് പിടികൂടിയത്. ദുർബല വകുപ്പുകൾ ചുമത്തി കേസെടുത്തതിനും രണ്ട് ദിവസമായിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്തതിലും പൊലീസ് വിമർശനം നേരിട്ടിരുന്നു.
0 Comments