മഴ കനത്തു; ഇടുക്കി കല്ലാർകുട്ടി ഡാം തുറന്നു

 



ഇടുക്കി: മഴ കനത്ത സാഹചര്യത്തിൽ ഇടുക്കി കല്ലാർകുട്ടി ഡാം തുറന്നു. ഒരു ഷട്ടർ 15 സെന്റീ മീറ്റർ ഉയർത്തി. മുതിരപ്പുഴയാർ പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി. മഴ മുന്നറിയിപ്പ് പിൻവലിക്കും വരെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തി.

സംസ്ഥാനത്ത് മൺസൂൺ ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Post a Comment

0 Comments