കേരളത്തിലെ ദേശീയ പാതയിലെ വിള്ളൽ; പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ഇന്ന് പരിശോധിക്കും


കേരള സംസ്ഥാനത്തിലെ ദേശീയ പാത തകർച്ചയെപ്പറ്റി പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ഇന്ന് പരിശോധിക്കും. ഉപരിതല ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് മുന്നിൽ ഇന്ന് ഹാജരാകണം. കെ സി വേണുഗോപാലാണ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ. ഇന്നലെ മലപ്പുറത്ത് എത്തി കെ സി വേണുഗോപാൽ ദേശീയ പാതയിലെ നിർമാണ അപാകതകൾ നേരിട്ട് വിലയിരുത്തിയിട്ടുണ്ട്.

അതേസമയം, ദേശീയപാതയില്‍ വിള്ളലുണ്ടായ സംഭവത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കെതിരെ വ്യാജപ്രചരണം നടക്കുന്നുണ്ട്. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ ദുരന്തനിവാരണ അതോറിറ്റി നടപടിയെടുത്തില്ലെന്നാണ് ചില മാധ്യമങ്ങള്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നത്.

അതേസമയം, ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ദേശീയപാത അതോറിറ്റിക്ക് അയച്ച കത്ത് പുറത്ത് വന്നു. ദേശീയപാത അതോറിറ്റിയുടെ വീഴ്ച സംസ്ഥാന സര്‍ക്കാരിനുമേല്‍ കെട്ടിവെക്കാനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമമാണ് ഇതോടെ പൊളിയുന്നത്. ദേശീയപാതകളിലെ വിള്ളലിന്റെ ഉത്തരവാദിത്വം ദേശീയപാത അതോറിറ്റി ഏറ്റെടുത്തിട്ടും വിഷയം സംസ്ഥാന സര്‍ക്കാരിനെതിരായി തിരിക്കാന്‍ കഴിയുമോ എന്നതാണ് ചില കേന്ദ്രങ്ങളുടെ ആലോചന. ഇതിന്റെ ഭാഗമായാണ് പലതരത്തിലുള്ള വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്നത്.

Post a Comment

0 Comments