ഓപറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ല: വ്യോമസേന

 




ന്യൂഡല്‍ഹി: ഓപറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യോമസേന അറിയിച്ചു. ഉചിതമായ സമയത്ത് വാര്‍ത്താസമ്മേളനം നടത്തി വിവരങ്ങള്‍ അറിയിക്കുമെന്നും ഊഹാപോഹങ്ങളില്‍ നിന്നും എല്ലാവരും വിട്ടുനില്‍ക്കണമെന്നും സേന ആവശ്യപ്പെട്ടു.

പാകിസ്താനുമായി വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതോടെയാണ് പ്രസ്താവന. അതേസമയം, ഇന്നലെ ഏറെ വൈകിയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്റെ പ്രകോപനം ഉണ്ടായിരുന്നു. വിവിധ ഇടങ്ങള്‍ ലക്ഷ്യമിട്ടുള്ള ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ ഇന്ത്യ തകര്‍ത്തു. നഗ്രോട്ട സൈനിക ക്യാമ്പിന് സമീപമുണ്ടായ വെടിവെപ്പില്‍ ജവാന് നിസാര പരിക്കേറ്റെന്ന് സൈന്യം അറിയിച്ചിരുന്നു.

വെടിനിര്‍ത്തല്‍ ധാരണ നിലനിര്‍ത്തി ഇന്ത്യയും പാകിസ്താനും സംയമനത്തോടെ നീങ്ങണമെന്ന് ലോകരാജ്യങ്ങള്‍ ആവശ്യപ്പെട്ടു. വെടിനിര്‍ത്തല്‍ തങ്ങളുടെ ഇടപെടല്‍ മൂലമെന്ന് അമേരിക്ക ആവര്‍ത്തിച്ചു. ഇന്ത്യ- പാക് വെടിനിര്‍ത്തലിനായി യുഎസ് വൈസ് പ്രസിഡന്റ് മോദിയെ വിളിച്ചുവെന്നും ഭയാനകമായ ഒരു ഇന്റലിജന്‍സ് വിവരം ഇന്ത്യയുമായി പങ്കുവെച്ചെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അവകാശപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ വെടിനിര്‍ത്തലിന് തയ്യാറായതെന്നും അമേരിക്ക അവകാശവാദം ഉന്നയിച്ചു.

Post a Comment

0 Comments