'സംശയം വേണ്ട, മെസി വരും..., ഒക്ടോബറിൽ അല്ലെങ്കിൽ നവംബറിൽ'; വീണ്ടും മന്ത്രി അബ്ദുറഹ്മാന്‍

 



കോട്ടയം: മെസ്സി കേരളത്തിലെത്തുമെന്ന് ആവർത്തിച്ച് കായികവകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ.മെസ്സി എത്തുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്ന് വി.അബ്ദുറഹ്മാൻ പറഞ്ഞു. ഇപ്പോഴുള്ളത് അനാവശ്യ ചർച്ചകൾ, വിവാദം ഉണ്ടാക്കേണ്ട കാര്യമില്ല. തിരുവനന്തപുരം സ്റ്റേഡിയമാണ് പരിഗണനയിലുള്ളതെന്നും മന്ത്രി പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം വിട്ടു നൽകുമോയെന്ന ചോദ്യത്തിന് സ്റ്റേഡിയം സർക്കാരിൻ്റേതെന്നും മന്ത്രി മറുപടി നൽകി. ഒക്ടോബർ അല്ലെങ്കിൽ നവംബറിലായിരിക്കും അർജന്റീന ടീം കേരളത്തിൽ എത്തുകയെന്നും മന്ത്രി പറഞ്ഞു.

Post a Comment

0 Comments