മാവുങ്കാലിന് സമീപം ദേശീയ പാത ഇടിഞ്ഞു


കാസർഗോഡ്: കാസർഗോഡ് മാവുങ്കാലിന് സമീപം ദേശീയ പാത ഇടിഞ്ഞു. ഇതേ തുടർന്ന് ദേശീയ പാതയിലെ ഗതാഗതം സ്തംഭിച്ചു. കല്യാൺ റോഡിൽ ക്രൈസ്റ്റ് സ്കൂളിന് സമീപമുള്ള സർവീസ് റോഡാണ് ഇടിഞ്ഞത്. ആറുവരിപ്പാത നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന ചെങ്കള- നീലേശ്വരം റീച്ചിലാണ് സർവ്വീസ് റോഡ് തകർന്നത്. പ്രദേശത്തു രാത്രി മുതൽ പെയ്ത മഴയിൽ നിർമ്മാണം ഏറെക്കുറെ പൂർത്തിയായ സർവീസ് റോഡ് ഇന്ന് രാവിലെ ഇടിഞ്ഞു വീഴുകയായിരുന്നു. കനത്ത മഴ അനുഭവപ്പെട്ടതോടെ കാസർഗോഡ് ജില്ലയിൽ ദേശീയപാതയിലും സർവ്വീസ് റോഡുകളിലും വെള്ളക്കെട്ടാണ്.

അതേസമയം മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുള്ള അപകടം വയൽ വികസിച്ച് വിള്ളൽ ഉണ്ടായതോടെയാണെന്ന് എൻഎച്ച്ഐ പ്രോജക്ട് ഡയറക്ടര്‍ അൻഷുൾ ശർമ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ മൂലം അടിത്തറയിൽ ഉണ്ടായ സമ്മർദ്ദമാണ് അപകടകാരണമെന്നും ഡയറക്ടര്‍ വ്യക്തമാക്കി.

Post a Comment

0 Comments