'മറ്റൊരു ചിത്രത്തെ പ്രകീര്‍ത്തിച്ച് പോസ്റ്റിട്ടതിന് മര്‍ദനം'; മാനേജരുടെ പരാതിയില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരെ കേസ്




 കൊച്ചി: മാനേജരെ മര്‍ദിച്ചെന്ന പരാതിയില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരെ കേസെടുത്തു. കൊച്ചി ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത്.

മറ്റൊരു ചിത്രത്തെ പ്രകീർത്തിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചതിന് മർദിച്ചെന്നാണ് മാനേജർ വിപിൻകുമാറിന്റെ പരാതി. കാക്കനാട്ടെ സ്വകാര്യ ഫ്ലാറ്റിൽ വച്ചായിരുന്നു മർദനം. മർദനത്തെ തുടർന്ന് വിപിൻ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇൻഫോ പാർക്ക് പൊലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തി.

Post a Comment

0 Comments