കൊച്ചി: തിരുവാണിയൂരിലെ നാലു വയസുകാരിയുടെ കൊലപാതകത്തില്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയുടെ കസ്റ്റഡി അപേക്ഷ കോലഞ്ചേരി കോടതി ഇന്ന് പരിഗണിക്കും. ഇന്നലെയാണ് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്.
നാല് വയസുകാരിയുടെ കൊലപാതകത്തില്‍ അമ്മയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. അമ്മയുമായി ഇന്ന് കുട്ടി പഠിച്ച അങ്കണവാടി ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തിയേക്കും. ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ അമ്മ തയ്യാറായിരുന്നില്ല.
നാല് വയസുകാരിയുടെ അമ്മയെയും പോക്‌സോ കേസില്‍ പ്രതിയായ പിതൃ സഹോദരനെയും ഒപ്പം ഇരുത്തി ഇന്ന് ചോദ്യം ചെയ്യും. കൊലപ്പെടുത്തും മുമ്പ് കഴിഞ്ഞ ഒരു വര്‍ഷമായി പിതാവിന്റെ സഹോദരന്‍, കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നാണ് കണ്ടെത്തല്‍. ഇക്കാര്യം കുട്ടിയുടെ അമ്മ അറിഞ്ഞിരുന്നോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
0 Comments