വൈശാഖോത്സവത്തിന് മുന്നോടിയായി കൊട്ടിയൂരില്‍ പോലീസിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

 



കൊട്ടിയൂര്‍: വൈശാഖോത്സവത്തിന് മുന്നോടിയായി കൊട്ടിയൂരില്‍ പോലീസിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ദേവസ്വം ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പേരാവൂര്‍ ഡിവൈഎസ്പി കെ.വി. പ്രമോദന്‍ അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്ത യോഗത്തില്‍ ഉത്സവകാലത്ത് നടപ്പിലാക്കേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ്, കണിച്ചാർ പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റിയന്‍, കൊട്ടിയൂർ പഞ്ചായത്ത് അംഗം ഷാജി പൊട്ടയില്‍, ഇന്‍സ്‌പെക്ടര്‍ ഇതിഹാസ് താഹ, ജെ.എച്ച്.ഐ. മനോജ് ജേക്കബ്, എസ്.എഫ്.ഒ. എസ്. സജീവ് കുമാര്‍, ദേവസ്വം ട്രസ്റ്റിമാരായ ആക്കല്‍ ദാമോദരന്‍ നായര്‍, എന്‍. പ്രശാന്ത്, എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ഗോകുല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പോലീസ് യോഗത്തില്‍ മുന്നോട്ട് വെച്ച പ്രധാന നിര്‍ദേശങ്ങള്‍ 

മണിത്തറയില്‍ പ്രസാദ വിതരണം ഇരു വശങ്ങളില്‍ വച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കുക.

പാര്‍ക്കിങ് സംവിധാനം മെച്ചപ്പെടുത്തുക

കുടിവെളള വിതരണം കാര്യക്ഷമമായി നടപ്പാക്കുക.

മെഡിക്കല്‍ സംവിധാനം അക്കരെ കൊട്ടിയൂരില്‍ ഏര്‍പ്പെടുത്തുക.

ഫയര്‍ സര്‍വീസിന്റെ സേവനം കുളിക്കടവില്‍ കാര്യക്ഷമമാക്കുന്നതിന് നടപടി സ്വീകരിക്കുക.

കൊട്ടിയൂര്‍ ആരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ സേവനം ഉത്സവകാലത്ത് വര്‍ദ്ധിപ്പിക്കണം.

തലശ്ശേരി, ഇരിട്ടി, കണ്ണൂര്‍ ഭാഗത്തേക്ക് വൈകുന്നേരങ്ങളിലും തിരക്ക് ഉളള ദിവസങ്ങളിലും അവധി ദിനങ്ങളിലും കെ.എസ്.ആര്‍.ടി.സി ബസ് ലഭ്യമാക്കേണ്ടതാണ്.

പാല്‍ചുരം ചുരത്തില്‍ കോണ്‍ക്രീറ്റ് ഭിത്തി തകര്‍ന്നത് അടിയന്തിരമായി പുനര്‍നിര്‍മിക്കണം.

Post a Comment

0 Comments