പൂനെ: പ്രശസ്ത ഫോട്ടോഗ്രാഫറും നടനും പരസ്യചിത്ര സംവിധായകനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. 61 വയസ്സായിരുന്നു. വ്യാഴാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്ന് പൂനെയിൽ വെച്ചായിരുന്നു അന്ത്യം.
ദുൽഖർ സൽമാൻ നായകനായ 'ചാർളി' എന്ന ചിത്രത്തിലെ ഡേവിഡ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായിരുന്നു അദ്ദേഹം. നാല് പതിറ്റാണ്ടിലേറെ കാലമായി ഫോട്ടോഗ്രഫി രംഗത്ത് സജീവമായിരുന്ന രാധാകൃഷ്ണൻ ക്യാമറ, ഫോട്ടോഗ്രഫി വിഷയങ്ങളിൽ പരിശീലനപരിപാടികളും നടത്തിയിരുന്നു. പിക്‌സൽ വില്ലേജ് എന്ന പേരിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമും ആരംഭിച്ചിരുന്നു
0 Comments